പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടി പീഡനത്തിരയായ കേസിൽ ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തു. എഫ്.ഐ.ആറുകളുടെ എണ്ണം 29 ആയി. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാകും. പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.
13 -ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. വിശദമായ അന്വേഷത്തിൽ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിൽ ആകെ 28 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിനിടെ 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. ഇയാൾ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്‌ചവച്ചെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടർ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയന്നും പൊലീസ് പറയുന്നു.
രണ്ട് പ്ലസ്‌ടു വിദ്യാർഥികളും അടുത്തിടെ വിവാഹംകഴിഞ്ഞയാളും അറസ്റ്റിലായവരിലുണ്ട്.13 പേരെ ഞായറാഴ്ച പുലർച്ചെ പമ്പയിൽനിന്ന് പിടികൂടിയിരുന്നു. ശബരിമല തീർഥാടനകാലത്തോട് അനുബന്ധിച്ച് പമ്പയിൽ താത്കാലിക ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ് ഇവർ. ഇവരുടെ കൂടുതൽവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post