ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 10 ദിവസത്തിനകം യോഗി രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപ്പോലെ കൊല്ലുമെന്നാണ് ഭീഷണി. ശനിയാഴ്ച വൈകുന്നേരം മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോൾ സെല്ലിനാണ് ഒരു അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്. സന്ദേശം അയച്ചയാളെ കണ്ടെത്താൻ വേണ്ട നടപടികൾ ആരംഭിച്ചതായി മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും പറഞ്ഞു. ഭീഷണിയെത്തുടർന്ന് ആദിത്യനാഥിൻ്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിജയദശമി ദിനത്തിലാണ് എൻ.സി.പി. നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാന് നേരെയും വധഭീഷണിയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 500 ലധികം വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു.
Discussion about this post