ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്രാജ്യങ്ങളിലേക്ക് പോകട്ടേ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാമെന്നും ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ പുനർനിർമാണശേഷം ഗാസയിൽ ആരു ജീവിക്കുമെന്നകാര്യത്തിൽ അദ്ദേഹം വിശദീകരണമൊന്നും നടത്തിയില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ട്രംപിന്റെ പ്രഖ്യാപനത്തെ നെതന്യാഹു പിന്താങ്ങി. എന്നാൽ ഇരുരാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരേ സഖ്യകക്ഷികളുൾപ്പെടെ ലോകരാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തി. യു.എസിൻ്റെ പുതിയ നീക്കം ഗാസയിലെ ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ലംഘനത്തിന് കാരണമാകുമെന്ന് ചില രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.
ഹമാസിൻ്റെ തടങ്കലിലുള്ള ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാനുള്ള ചർച്ചകൾ ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ബന്ദികളിൽ ഒരു യു.എസ്. പൗരനുമുണ്ട്. ട്രംപിന്റെ പ്രഖ്യാപനം ഈ നീക്കങ്ങളെയെല്ലാം പൂർണമായും തകർക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.
Discussion about this post