പാലക്കാട് കഞ്ചിക്കോട്ട് മദ്യനിർമാണ യൂനി റ്റിന് (ബ്രൂവറി) അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനി 600 കോടി രൂപ മുതൽ മുടക്കിയാണ് ബ്രൂവറി ആരംഭിക്കുന്നത്. കാർഷിക മേ ഖലയ്ക്ക് ഗുണകരമായ പദ്ധതി യാണെന്നും ഉത്തരവിൽ പറയുന്നു.
നാലുഘട്ടമായാണ് ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിങ് യൂനിറ്റിനും രണ്ടാംഘട്ടത്തിൽ സ്പിരിറ്റ് നിർമാണത്തിനും മൂന്നാംഘട്ടം ബ്രാ ണ്ടി- വൈനറി പ്ലാൻ്റിനും നാലാം ഘട്ടത്തിൽ ബ്രൂവറിക്കുമാണ് അനുമതി.
വാട്ടർ അതോറിറ്റി റീ സൈക്കിളിങ് വെള്ളം കരാർ പ്രകാരമാണ് നൽകുന്നത്. മഴവെള്ള സംഭരണി കമ്പനി നിർമിക്കണം. ബ്രൂവറി കൂടുതൽ തൊ ഴിലവസരങ്ങൾ സൃഷ്ടിക്കും.
മദ്യനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളായ ഉപയോഗശൂന്യമായ അരി, ചോളം, പച്ചക്കറി മാലിന്യം, മരച്ചീനി സ്റ്റാർച്ച് എന്നിവ കാർഷിക മേഖലയിൽ ഉൽ പാദിപ്പിക്കപ്പെടുന്നുണ്ടെന്നും അതുകൊണ്ടു ബ്രൂവറി കാർഷിക മേഖലയെ ഉത്തേജിപ്പി ക്കുമെന്നും സർക്കാർ ഉത്തരവിലുണ്ട്.
Discussion about this post