പാലക്കാട് നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ 70.51 ശതമാനം പോളിങ്. മായിരുന്നു.. കഴിഞ്ഞ ലോക്സ് ജാ തിരഞ്ഞെടുപ്പിൽ 70 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
മന്ദഗതിയിൽ ആരംഭിച്ച പോളിങ് രാത്രി 8.15 വരെ നീണ്ടു. ഉച്ചയ്ക്ക് രണ്ടിനുശേഷമാണ് 50 ശതമാനം കടന്നത്. വൈകിട്ട് നാലോടെ വോട്ടർമാർ കൂടുതലെത്തി. പകുതിയിലേറെ ബൂത്തുകളിലും നിശ്ചിത സമയം കഴിഞ്ഞിട്ടും വോട്ടർമാർ കാത്തുനിന്നിരുന്നു. ഇവർക്ക് ടോ ക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിച്ചു.
വോട്ടിങ് മെഷിന്റെ വേഗക്കുറവാണ് വോട്ടെടുപ്പ് വൈകിച്ചത്. വി.വി പാറ്റ് വീഴുന്നത് വൈകുന്നുവെന്ന പരാതി വോട്ടർമാർ ഉന്നയിച്ചിരുന്നു. 88-ാം നമ്പർ ബൂത്തായ മണപ്പുള്ളിക്കാവ് ലൈൻ പബ്ലിക് സ്കൂളിൽ തുടക്കം മുതൽ മെഷീൻ തകരാറിലായി. രാവിലെ ഏഴിനുതന്നെ ഇവിടെ വോട്ടുചെയ്യാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി സരിനും ഭാര്യ ഡോ. സൗമ്യയും മുക്കാൽ മണിക്കൂറോളം കാത്തു നിന്നശേഷം തിരിച്ചുപോയി. ഉച്ച യ്ക്കുശേഷമാണ് ഇരുവരും വോട്ടുചെയ്തത്.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ 1,94,706 വോട്ടർമാ രാണുള്ളത്. ഇതിൽ 1,37,302 പേർ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകൾ.
Discussion about this post