പരസ്യ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം കണ്ട പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകും.യു.ഡി.എഫ്. സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും എൽ.ഡി.എഫിനു വേണ്ടി പി. സരിനും എൻ.ഡി.എ ക്കുവേണ്ടി കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്.
ഇരട്ടവോട്ട് വിവാദം ഉയർന്ന സാഹചര്യത്തിൽ ഇരട്ട വോട്ടും കള്ളവോട്ടും തടയാൻ ശക്തമായ നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. കള്ളവോട്ട് തടയാനായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക എ.എ സ്.ഡി (ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) പട്ടിക തയാറാക്കി. ഈ പട്ടിക പ്രിസൈഡിങ് ഓഫിസർമാർക്ക് കൈമാറും. എ.എസ്.ഡി പട്ടികയിലുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. സത്യവാങ്മൂലം നൽകണമെന്നതാണ് ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ്മൂലം നൽകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കും.
പാലക്കാട്ടെ വോട്ടർപ്പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇരട്ട വോട്ട് കണ്ടത്തിയതായാണ് ജില്ലാ കൂടം പറയുന്നത്.
ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങൾ ഉപയോഗിച്ചും കൂടുതൽ വോട്ടർമാരെ ചേർത്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പലർക്കും രണ്ടിടത്ത് വോട്ടുള്ള അവസ്ഥയാണ്. പല വോട്ടർമാരെയും പുതുതായി ചേർത്തത് കൃത്യമായ മേൽവിലാ സത്തിലുമല്ല. പേരുചേർക്കാനുള്ള അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ട് ചേർത്തതെ ന്നാണ് കണ്ടെത്തൽ.
പാലക്കാട് മണ്ഡലത്തിൽ പുതുതായി വോട്ട് ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ള വോട്ടുകളെ അന്തിമ വോട്ടർപ്പട്ടികയിൽ പ്രത്യേകമായാണ് ഉൾപ്പെ ടുത്തുക. ഈ വോട്ടർമാർ വോട്ട് ചെയ്യാനെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച നടപടിക്രമമനുസരിച്ച് വോട്ട് ചെയ്യാൻ അവസരമൊക്കും. മറ്റൊരു മണ്ഡലത്തിൽ വോട്ടുണ്ടെന്നത് മറച്ചുവച്ച് വോട്ടുചെയ്യാനെത്തിയാൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ക്രിമിനൽ കുറ്റമാണെന്നും കലക്ടർ പറഞ്ഞു.
ഇരട്ടവോട്ടിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച കണ്ടെത്തിയാൽ അന്വേഷണവും നടപടിയുമുണ്ടാകും. ചില പരാതികൾ ലഭിച്ചിരുന്നു. അതിൽ കൃത്യമായ പരിശോധന നടന്നു. ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ് ലോഡ് ചെയ്യും. സത്യവാങ്മൂലം എഴുതി വാങ്ങും. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കും. പാലക്കാടിനു പുറമെ മറ്റേ തെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നില നിർത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കും.
Discussion about this post