ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ ഡി.സി.സി നിർദേശിച്ചത് കെ.മുരളീധരനെ. ഈ ആവശ്യം ചൂണ്ടിക്കാട്ടി ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. ബി.ജെ.പിയെ തുരത്താൻ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് പേജുള്ള കത്തിൻ്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്. ഡി.സി.സി ഭാരവാഹികൾ ഐകകണ്ഠേനയെടുത്ത തീരുമാനമാണ് ഇതെന്നും കത്തിൽ പറയുന്നുണ്ട്.
കത്തിൻ്റെ പുറത്തുവന്ന ഭാഗത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് ഇല്ല എന്നതും ശ്രദ്ധേയമാണ്. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം മുന്നേറുന്ന ഘട്ടത്തിൽ പുറത്തുവന്ന കത്ത് കോൺഗ്രസിലെ ഒരു വിഭാഗം തന്നെ കുത്തിപ്പൊക്കിയാണെന്ന സംശയമുണ്ട്. ഇത് കോൺഗ്രസ് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമോയെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്.
കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നു പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതൊക്കെ കഴിഞ്ഞുപോയ അധ്യായമാണെന്നും കൂട്ടിച്ചേർത്തു.
Discussion about this post