എ.ഡി.എം. നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാപ്രേരണാ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് അറ സ്റ്റിലായത്. കേസിൽ പ്രതിചേർത്ത് 14 –ാം ദിവസമാണ് ദിവ്യ അറസ്റ്റിലാകുന്നത്. പള്ളി ക്കുന്നിലെ വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്. അടുത്ത മാസം 12 വരെയാണ് റിമാൻഡ് കാലാവധി.
ഇന്നലെ രാവിലെയാണ് തലശേരി പ്രിൻ സിപ്പൽ സെഷൻസ് കോടതി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തുടർന്ന് ഉച്ചയോടെ കണ്ണപുരത്തുവച്ച് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയു ന്നതെങ്കിലും കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.
ചോദ്യംചെയ്യലിനും വൈ ദ്യപരിശോധനയ്ക്കും ശേഷം തളിപ്പറമ്പ് മജിസ്ട്രേറ്റ് എം.വി അനുരാജിന് മുമ്പാകെ ഹാജരാക്കിയ ദിവ്യയെ രണ്ടാഴ്ചത്തേക്കാണ് റി മാൻഡ് ചെയ്തത്. തുടർന്ന് രാത്രി യോടെ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിൽ എത്തിച്ചു. ദിവ്യ ഇന്ന് തലശ്ശേരി സെഷൻ സ് കോടതിയിൽ ജാമ്യ ഹർജി നൽകും.
ഇന്നലെ രാവിലെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചയുടൻ ജാമ്യം നി ഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പ്രോസിക്യൂഷനും നവീൻബാ ബുവിന്റെ കുടുംബവും കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് ദിവ്യയുടെ മുൻകൂർജാ മ്യാപേക്ഷ തള്ളാൻ കാരണം.
കസ്റ്റഡിയിലെടുത്ത ശേഷം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളിൽനിന്നു ദിവ്യയെ മറച്ചു പിടിക്കാൻ പൊലിസ് ശ്രമിച്ചു. ദിവ്യയുമായി പോകുന്ന വഴികളിലെല്ലാം പൊലിസ് ക്യാമറ ക്കണ്ണുകളിൽനിന്ന് മറച്ചുപിടിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.
Discussion about this post