സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞും വിവാഹ വാഗ്ദാനം നൽകിയും പീഡി പ്പിച്ചെന്ന സഹസംവിധായികയുടെ പരാതിയിൽ സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്തു.
സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത് വിജയകുമാർ എന്നിവർക്കെതിരെയാണ് മാവേലിക്കര സ്വദേശിനിയുടെ പരാതിയിൽ മരട് പൊലീസ് കേസെടുത്തത്. അഡ്‌ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത് രണ്ടുതവണ പീഡിപ്പിച്ചന്നും പരാതിയിലുണ്ട്. പ്രത്യേകസംഘത്തിന് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസിന് അന്വേഷണത്തിനായി കൈമാറി.
Discussion about this post