പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിലെ തിലേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഒൻപത് വയസുകാരൻ ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
അമ്മ രേവതി, ഭർത്താവ് ഭാസ്കർ മക്കളായ ശ്രീ തേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർ.ടി.സി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരായി. തുടർന്ന് ദുർഗാ ബായ് ദേശ്മഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണറാണ് ശ്രീതേജിനെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി ഇടയ്ക്ക് മെച്ചപ്പെട്ടിരുന്നു.
സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post