ഹൈദരാബാദിൽ പുഷ്പ 2 സിനിമയുടെ സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച വിവരം അറിയിച്ചിട്ടും അല്ലു അർജുൻ തിയറ്ററിൽ തുടർന്നെന്ന് തെലങ്കാന പൊലീസ്. നടൻ ഉണ്ടായിരുന്ന തിയറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ഡി.സി.പിക്കൊപ്പം അല്ലു അർജുൻ പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. യുവതിയുടെ മരണ വിവരം നടന്റെ മാനേജരെ എ.സി.പി. അറിയിക്കുകയും നടനോട് ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതികരണം അനുകൂലമാകാതിരുന്നതോടെ എ.സി.പി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു അർജുൻ മറുപടി നൽകിയതായും പൊലീസ് പറയുന്നു. തുടർന്ന് എ.സി.പിയും ഡി.സി.പിയും ചേർന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ തിരക്കിൽപ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഒരു സംഘം അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം നടത്തി. ഇതിൽ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്.
Discussion about this post