പൂരം കലക്കൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേസെടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദേശ പ്രകാരം ഗൂഡാലോചനക്കാണ് കേസെടുത്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാ ഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Discussion about this post