ബാര്‍ഡര്‍ ഗാവസ്ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് 295 റണ്‍സിന്റെ കൂറ്റന്‍ ജയം. 534 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് രണ്ടാമിന്നങ്സില്‍ 238 റണ്‍സിന് പുറത്തായി. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോള്‍ പെര്‍ത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഓസീസ് തകര്‍ന്നടിയുകയായിരുന്നു. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്കോര്‍: ഇന്ത്യ150, 4876, ഓസ്ട്രേലിയ104, 238.
ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോട് പൂര്‍ണപരാജയം ഏറ്റുവാങ്ങി ഓസ്ട്രേലിയയിലേക്ക് പോയ ഇന്ത്യന്‍ ടീം കളിയുടെ സര്‍വമേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് ആധികാരിക വിജയം നേടിയത്.
Discussion about this post