കേരളപ്പിറവിയുടെ ആഘോഷത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ വ്യാപക അക്ഷ രത്തെറ്റുണ്ടായത് ഡി.ഐ.ജി സതീഷ് ബിനോയുടെ നേതൃത്വത്തിൽ അന്വേഷിക്കും. മെഡൽ തയാറാക്കാൻ കരാറെടുത്ത സ്ഥാപനം രണ്ടു വർഷം മുമ്പ് അക്ഷരത്തെറ്റിനെ തുടർന്ന് ഒഴിവാക്കിയ മെഡലുകൾ വീണ്ടും നൽകിയതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിയോട് വി ശദീകരണം തേടിയിരുന്നു.
കേരളപ്പിറവിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിന് ഒക്ടോബർ 23നാണ് മെഡൽ തയാറാക്കുന്നതിനുള്ള ഓർഡർ തിരുവനന്തപുരത്തെ ഭഗവതി സ്റ്റോറിന് നൽകിയത്. അഞ്ചുദിവസം കൊണ്ട് മെഡലുകൾ തയാറാക്കി പൊലിസ് ആസ്ഥാനത്ത് എത്തിച്ചിരുന്നു. ആകെ 264 ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്.
പൊലീസ് മെഡലുകളിൽ നൽകിയ വർഷം രേഖപ്പെടുത്താറില്ല. ഈ സാഹചര്യത്തിലാണ് പതിവായി പൊലിസ് മെഡൽ നിർമിക്കാൻ കരാറെടുക്കുന്ന സ്ഥാപനം മുൻവർഷങ്ങളിൽ അക്ഷരത്തെറ്റിനെ തുടർന്ന് ഒഴിവാക്കിയ മെഡലുകൾ വീണ്ടും വിതരണം ചെയ്തതാണോയെന്ന സംശയം ഉയരുന്നത്. അതേസമയം, മെഡൽ തയാറാക്കുന്നതിന് കരാർ നൽകുന്നതിൽ പക്ഷപാതമുണ്ടെന്ന ആരോപണവുമുയർന്നിട്ടുണ്ട്.
ഓഗസ്റ്റ് 15 ന് അവാർഡുകൾ പ്രഖ്യാപിച്ചിട്ടും മെഡലുകൾ നിർമിക്കാൻ ക്വട്ടേഷൻ ക്ഷണിക്കുന്നത് ഓക്ടോബർ 16നാണ്. മറ്റു സ്ഥാപനങ്ങളെ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണോ ഒരുമാസത്തോളം നടപടി വൈകിപ്പിച്ചതെന്ന സംശയമാണ് ഉയരുന്നത്.സമയം കുറവായതിനാൽ മറ്റു സ്ഥാപനങ്ങൾ ക്വട്ടേഷൻ നൽകാതിരിക്കുകയും പതിവായി മെഡൽ തയാറാക്കിവരുന്ന സ്ഥാപന ത്തിന് ലഭിക്കുകയും ചെയ്യും. ക്വട്ടേഷൻ പിടി ച്ച സ്ഥാപനം പിന്നീട് ഇത് ഉപകരാർ നൽകു കയാണ് ചെയ്യുന്നതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ക്വട്ടേഷൻ നൽകാൻ വൈകിയതും ഡി.ഐ.ജി അന്വേഷിക്കുമെന്നാണ് വിവരം.
Discussion about this post