പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസുകൾ ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. അധ്യാപകനെതിരായ ലൈംഗികാതിക്രമക്കേസ് റദ്ദാക്കിയ രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ സി.ടി.രവികു മാർ, സഞ്ജയ്കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിയും ഇരയും തമ്മിൽ സംസാരിച്ച് തീർക്കാവുന്നതാണ് ഈ കേസെന്നും അതിൻ്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. റദ്ദാക്കാമെന്നും ഹൈക്കോടതി നിഗമനത്തിലെത്തിയത് എന്തടിസ്ഥാന ത്തിലാണെന്ന് തങ്ങൾ അത്ഭുതപ്പെടുകയാണെന്ന് ബെഞ്ച് പറഞ്ഞു.
പോക്സോ നിയമത്തിലെ സെക്ഷൻ 7 പ്രകാരമുള്ള കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇത് അഞ്ച് വർഷം വരെയുള്ള തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. കുട്ടികൾക്കെതിരെയുള്ള ഇത്തരം കുറ്റകൃ ത്യങ്ങൾ ഹീനവും ഗൗരവമുള്ളതുമായി കാണണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകൻ വിദ്യാർഥിനിയുടെ സ്തനത്തിൽ തലോടിയെന്നതാണ് കേസ്. ഇത് ഗൗരവമുള്ളതും സമൂഹത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുന്നതുമാ ണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ലൈംഗികാതിക്ര മവുമായി ബന്ധപ്പെട്ട കു റ്റത്തിൽ വിട്ടുവീഴ്ചയാകാമെന്ന് കരുതാൻ കഴിയില്ല. ഇത്തരം കേസുകളിൽ സാമൂഹിക ആഘാതവും നീതിയുടെ താൽപര്യവും മുൻനിർത്തി നടപടികൾ തുടരേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
Discussion about this post