നിയമസഭയില്‍ നാടകീയ രംഗങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.
സഭയില്‍ ഭരണ, പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ കൈയാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉടലെടുത്തത്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനര്‍ കെട്ടി പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസില്‍ കയറുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആര്.വിവാദവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായി. ഇക്കാര്യത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കര്‍ മറുപടി നല്കി. ഇതോടെ സ്പീക്കര്‍ രാജിവെയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. എ.ഡി.ജി.പി.ആര്.എസ്.എസ്. കൂടിക്കാഴ്ച വി.ഡി. സതീശന് സഭയില്‍ ഉന്നയിച്ചു. മലപ്പുറം വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി.
Discussion about this post