പ്രൂഡന്റ് ട്രസ്റ്റ് വഴി ആകെ ലഭിച്ചതിൽ ഭൂരിഭാഗവും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ്. പ്രൂഡൻ്റിലൂടെ ആറ് പാർട്ടികൾക്കാണ് തുക ലഭിച്ചത്. ബി.ജെ.പിക്ക് 723.8 കോടി, കോൺഗ്രസിന് 156.4 കോടി, ബി.ആർ.എസിന് 85 കോടി, വൈ.എസ്.ആർ. കോൺഗ്രസിന് 72.5 കോടി, ടി.ഡി.പി.ക്ക് 33 കോടി, ജനസേനാ പാർട്ടിക്ക് അഞ്ചുകോടി എന്നിങ്ങനെയാണ് തുക ലഭിച്ചത്.
ഇലക്ടറൽ ബോണ്ട് പദ്ധതി നിലവിൽവന്ന 2018 മുതൽ ട്രസ്റ്റ് വഴിയുള്ള സംഭാവനകൾ കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് രാഷ്ട്രീയപ്പാർട്ടികൾ വീണ്ടും ട്രസ്റ്റ് വഴി സംഭാവനകൾ സ്വീകരിച്ചു തുടങ്ങിയത്.
Discussion about this post