ഫെന്‍ജല്‍ ചുഴലിക്കൊടുങ്കാറ്റ് ഇന്ന് കരതൊടുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടിലും തെക്കന്‍ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടാകും.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്ര ന്യൂനമര്‍ദമാണ് ഫെന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ കരയില്‍ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ്.
തമിഴ്നാട്ടില്‍ എട്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചെന്നൈിലേക്കും തിരിച്ചുമുള്ള 13 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈ മെട്രോ രാത്രി വരെ തുടരും. പുതുച്ചേരിയിലും ജാഗ്രത നിര്‍ദേശമുണ്ട്.
Discussion about this post