ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ വിചാരണ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണ കോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കണം. ജാമ്യവ്യവസ്ഥ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിദ്ദിഖ് പാസ്പോർട്ട് വിചാരണ കോടതിക്ക് കൈമാറണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അതേസമയം, ജാമ്യവ്യവസ്ഥ സുപ്രീം കോടതി നിർദേശിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി.
പീഡനപരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാൻ കാണിച്ച ധൈര്യം പൊലിസിൽ പരാതി നൽകാൻ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചതിന് ശേഷമായിരുന്നു കോടതിയുടെ ഈ പരാമർശം. പീഡനപരാതി നൽകാൻ പരാതിക്കാരി ഹേമ കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സിദ്ദിഖിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post