ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയില ഐ.എസ്.ആർ.ഒ.(ഇസ്രോ). പയർ വിത്ത് ബഹിരാകാശത്ത് മു ളപ്പിച്ചാണ് ഇസ്രോ പുതുചരിത്രം എഴുതിയി രിക്കുന്നത്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവ ശ്യമായതെല്ലാം അവിടെതന്നെ കൃഷിചെയ്യാൻ ലക്ഷ്യമിടുന്നതാണ് പരീക്ഷണമെന്നാണ് വിലയിരുത്തൽ.
ബഹിരാകാശത്ത് ആദ്യമായി റോബോട്ടിക് യന്ത്രക്കൈ പ്രവർത്തിപ്പിച്ച ഇസ്രോ, മറ്റൊരു ശ്രദ്ധേയമായ പരീക്ഷണമാണ് ഉപഗ്രഹത്തിനുള്ളിൽ പയർ വിത്ത് മുളപ്പിച്ചതോടെ നടത്തിയിരിക്കുന്നത്.
പി.എസ്.എൽ.വി സി60 ദൗത്യ ത്തിൻ്റെ ഭാഗമായാണ് ഇസ്രോ റോബോട്ടിക് യന്ത്രക്കൈ പ്രവർത്തിപ്പിച്ചതും പയർ വിത്ത് മുളപ്പിച്ചതും.
പി.എസ്.എൽ.വി സി 60 ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് എത്തിച്ച പ്രത്യേക ഉപഗ്രഹത്തിനുള്ളിലാണ് പയർ വിത്ത് മുളപ്പിച്ചത്. എട്ട് വിത്തുകളാണ് ഇസ്രോ ബഹിരാകാശത്തേക്ക് അയച്ചിരുന്നത്. കൃത്രിമമായി ഭൂമിയുടെ അന്തരീക്ഷം സൃഷ്ടിച്ച ചെറിയ കാബിനിലുള്ളിലാണ് പയർ വിത്ത് സൂ ക്ഷിച്ചിരുന്നത്. ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് സുപ്രധാനമായ നാഴികകല്ലാണ് ഇസ്രോ പിന്നിട്ടത്.
തിരുവനന്തപുരത്തെ ഇസ്രേയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്.യു) വികസിപ്പിച്ച റോബോർട്ടിക് യന്ത്രക്കൈ ആണ് ബഹിരാ കാശത്ത് എത്തിച്ച് പ്രവർത്തിപ്പിച്ചത്. റീലോക്കേറ്റബിൾ റോബോർട്ടിക് മാനിപ്പുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (ആർ.ആർ.എം-ടി.ഡി) പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ബഹിരാകാശ പേടകം ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി സുരക്ഷിതമായി യന്ത്രക്കൈ ഉപയോഗിക്കാനാകുമെന്നാണ് ഇസ്രോ പറയുന്നത്.
ഇന്ത്യയുടെ ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങളെ സഹായിക്കൽ, ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ബഹിരാ കാശ നടത്തം തുടങ്ങിയവ ചെയ്യാൻ റോബോട്ടിക് യന്ത്രക്കൈ ഉപയോഗിക്കും. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നടന്നു നീങ്ങിയുള്ള നിരീക്ഷണം, അറ്റകുറ്റപ്പണി എന്നിവ നടത്താൻ കഴിയും വിധത്തിലാണ് റോബോർട്ടിക് യന്ത്രക്കൈ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
കാമറ, സെൻസറുകൾ, സോഫ്റ്റ് വെയറുകൾ എന്നിവ യന്ത്രക്കൈയിലുണ്ട്. ഭാവിയി ൽ ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോൾ ഉപയോ ഗിക്കുക എന്ന ലക്ഷ്യം കൂടി രൂപകൽപനയിലുണ്ട്.
Discussion about this post