രാജ്യത്തെ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എൻ.എല്ലിൽനിന്ന് 19,000ൽപരം ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ പോകുന്നു. ഇതുസംബന്ധിച്ച ശുപാർശ ധനമന്ത്രാലയത്തിന്റെ അനുമതിക്കായി ടെലികോം മന്ത്രാലയം സമർപ്പിച്ചു. അനുമതി ലഭിച്ചാൽ നിർദേശം മന്ത്രിസഭയുടെ പരിഗണനക്കുവരും.
സ്വയംവിരമിക്കൽ പദ്ധതി വഴി 2019ൽ ബി.എസ്.എൻ.എല്ലിൽ നിന്ന് 90,000ഓളം ജീവനക്കാർ പിരിഞ്ഞു പോയിരുന്നു. ശേഷിക്കുന്ന 55,000 ജീവനക്കാരിൽ 35 ശതമാനത്തെ ഒഴിവാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇവർക്കും സ്വയം വിരമിക്കൽ പാക്കേജ് നടപ്പാക്കാൻ 15,000 കോടി രൂപയാണ് ശുപാർശയിൽ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളച്ചെലവ് കുറയ്ക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് ബി.എസ്.എൻ.എൽ. പറയുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ബി.എസ്.എൻ.എൽ. വരുമാനം 21,302 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
Discussion about this post