തിരൂര്‍ ബി.പി. അങ്ങാടി വലിയനേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശിയും വിശ്വാസിന് സമീപം താമസക്കാരനുമായ പൊട്ടച്ചോലപ്പടി കൃഷ്ണന്‍ കുട്ടി (59) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ബുധനാഴ്ച പുലര്‍ചെയാണ് കൃഷ്ണന്‍ കുട്ടിയെ ആന ആക്രമിച്ചത്. തുവ്വക്കാട് പോത്തന്നൂരില്‍ നിന്നും എത്തിയ പെട്ടി വരവിലെ ആന ജാറം മൈതാനിയില്‍ വച്ച് വിരണ്ട് ആള്‍ക്കൂട്ടത്തിലേക്കോടി കൃഷ്ണന്‍കുട്ടിയെ തൂക്കിയെടുത്ത് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണന്‍ കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെ 11.29ന് മരിച്ചു. പിതാവ്: പരേതനായ കോത. മാതാവ്: പരേതയായ നീലിക്കുട്ടി. ഭാര്യ: പ്രേമ. മക്കള്‍: അഭിജിത്, അമല്‍.
Discussion about this post