ഇന്ത്യയുടെ ഇലക്ട്രോണിക് വ്യവസായരംഗത്തെ അതികായനും ഇലക്ട്രോണിക് ഉത്പന്ന നിർമാണ കമ്പനിയായ ബി.പി.എൽ. (ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) ഗ്രൂപ്പ് സ്ഥാപകനുമായ ടി.പി.ജി. നമ്പ്യാർ (95) വിടവാങ്ങി. ബെംഗളൂരുവിലെ വീട്ടിലാണ് അന്തരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 12ന് കോക്സ് ടൗണിലെ കല്ലഹള്ളി ശ്മശാനത്തിൽ.
ഭാര്യ: തങ്കം. ബി.പി.എൽ. ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജിത് നമ്പ്യാർ, ബോർഡ് അംഗം അഞ്ജു ചന്ദ്ര ശേഖർ എന്നിവർ മക്കളാണ്. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മകളുടെ ഭർത്താവാണ്. മരുമകൾ: മീന.
1929ൽ വടക്കേ മലബാറിലെ കോടിയേരി അംശത്ത് രായരപ്പൻ നമ്പ്യാരുടെയും ദേവകിയമ്മയുടെയും മകനാണ് താഴത്ത് പുല്ലായി കുടി ഗോപാലൻ നമ്പ്യാർ എന്ന ടി.പി.ജി. നമ്പ്യാർ. ലണ്ടൻ നാഷണൽ കോളേ ജിൽനിന്നും എയർ കണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷനിൽ ഡിപ്ലോമ നേടിയശേഷം അവിടെയുള്ള വർക്സ് ഓഫ് ടെംപറേച്ചർ ലിമിറ്റഡിൽ ആപ്ലിക്കേഷൻ ആൻഡ് സിസ്റ്റം എൻജിനിയറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തുടർന്ന് അമേരിക്കയിലെ റേഡിയേറ്റർ ആൻഡ് സ്റ്റാൻ ഡേഡ് സാനിറ്ററി കോർപ്പറേഷനിൽ സാങ്കേതിക പരിശീലനത്തിന് ചേർന്ന് ജോലി ചെയ്തു.
1962ൽ കേരളത്തിലെത്തി പാലക്കാടാണ് ബി.പി.എൽ. സ്ഥാപിക്കുന്നത്. സൈന്യത്തിനുള്ള ഹെർമെറ്റിക് സീൽഡ് പാനൽ മീറ്ററുകൾ നിർമിച്ചായിരുന്നു തുടക്കം. 1970-കളിൽ കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലേക്ക് മാറ്റി. 1980കളുടെ ആരംഭ ത്തിൽ കളർ ടി.വികളിലേക്കും വീഡിയോ കാസറ്റ് റെക്കോഡുകളിലേക്കും റെഫ്രിജ റേറ്ററുകളിലേക്കും ബാറ്ററികളി ലേക്കും മറ്റ് കൺസ്യൂമർ ഇലക്ട്രോണിക് ഉൽപന്നങ്ങളിലേക്കും ടെലികമ്യൂണിക്കേഷനിലും കടന്ന് വ്യവസായ സാമ്രാജ്യം വിപുലമാക്കി.
Discussion about this post