നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയതിൽ ഉന്നതതല അന്വേഷണം. ജയിൽ ആസ്ഥാന ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല. ഇന്നലെ ജയിൽ ഡി.ജി.പിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കർശന നിർദേശം നൽകിയതിനു പിന്നാലെയാണ് തീരുമാനം. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡി.ഐ.ജി. കാക്കനാട് ജയിൽ സന്ദർശിക്കും. മധ്യമേഖല ഡി.ഐ.ജി. കാക്കനാട് ജയിൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്ന ആരോപണത്തിലാണ് ആക്ഷേപം.
ജാമ്യം ലഭിച്ചിച്ചും ജയിലിൽ നിന്ന് പുറത്തിറങ്ങാതെയിരുന്ന സംഭവത്തിൽ ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷ ഹൈക്കോടതി ഇന്നലെ സ്വീകരിച്ചിരുന്നു. ഇനി ഇത്തരത്തിൽ വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാപ്പപേക്ഷ കണക്കിലെടുത്താണ് കോടതി സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചത്.
Discussion about this post