ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം പേസർമാർ നിറഞ്ഞാടിയപ്പോൾ കടപുഴകിയത് 17 വിക്കറ്റ്’ പേരിൽ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഇന്നിങ് സ് 150 റൺസിന് ഓസീസ് ബൗളർമാർ അവസാനിപ്പിച്ചു. ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഓസീസ് 7 വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണ്.
ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഓസീസ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ബുമ്ര നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. നിലവിൽ അലക്സ് കാരിയും (19) മിച്ചൽ സ്റ്റാർക്കുമാണ് (6) ക്രീസിലുള്ളത്. ബുമ്രയുടെ പ്രകടനം തന്നെയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 10 ഓവറുകൾ പൂർത്തിയാക്കിയ ബുമ്ര 17 റൺസ് മാത്രമാണ് വിട്ട് കൊടുത്തത്. മൂന്ന് മെയ്‌ഡൻ ഓവറുകളും ഇതിലുൾപ്പെടും.
ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടേത് ദയനീയ തുടക്കമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ഇല്ലാതെ പേസർ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.150 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് വിക്കറ്റുകളെല്ലാം നഷ്ടമായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ ജോഷ് ഹാസൽവുഡിന്റെ് പ്രകടനമാണ് ഇന്ത്യയെ 150ൽ ഒതുക്കിയത്.
Discussion about this post