മലയാളത്തിൻ്റെ പ്രിയഗായകനെ അവസാനമായി കാണാൻ ആരാധകർ ഒഴുകിയെത്തി. വ്യാഴാഴ്ച രാത്രി അന്തരിച്ച ഗായകൻ പി.ജയചന്ദ്രന് മലയാളക്കര ശനിയാഴ്ച വിട നൽകും. രാവിലെ എട്ടിന് ജന്മനാടായ ചേന്ദമംഗലത്തേക്ക് കൊണ്ടു പോകും. രാവിലെ 8.30ന് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനുവയ്ക്കും. പകൽ 3.30ന് പാലിയത്തെ തറവാട്ടുവളപ്പിൽ സംസ്കരിക്കും.
അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളി രാവിലെ എട്ടോടെ പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. പത്തര മുതൽ ഒന്നുവരെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി ആർ. ബിന്ദുവും സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി കെ രാജനും പുഷ്പചക്രം അർപ്പിച്ചു.
അദ്ദേഹത്തെ അവസാനമായി കാണാൻ നൂറുകണ ക്കിനാളുകൾ പൂങ്കുന്നത്തെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും എത്തി. സാംസ്കാരിക, രാഷ്ട്രീയ പ്രമുഖർ, കലാകാരന്മാർ, ഗാനാസ്വാദകർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
Discussion about this post