ഭീഷണി സന്ദേശത്തിനു പിന്നാലെ ഡല്‍ഹി പ്രശാന്ത് വിഹാറില്‍ വ്യാഴാഴ്ച രാവിലെ സ്ഫോടനം സ്ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. പ്രശാന്ത് വിഹാറിലെ പാര്ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്ഫോടനമുണ്ടായത്.
എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്തുനിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി.കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സി.ആര്.പി. സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്കൂളിന്റെ മതില് തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല.
Discussion about this post