മണിപ്പൂരിലെ വംശീയകലാപത്തിലും നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ചെയ്തതിൽ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. കഴിഞ്ഞ പതിനാല് മാസത്തിൽ നടന്ന സംഭവത്തിൽ മാപ്പു ചോദിച്ച അദ്ദേഹം സംഭവങ്ങളിൽ പാ ശ്ചാത്താപമുണ്ടെന്നും മണിപ്പൂരി ജനതയോട് മാപ്പ് അപേക്ഷി ക്കുകയാണെന്നും പറഞ്ഞു. തലസ്ഥാനമായ ഇംഫാലിൽ ഇന്നലെ വാർത്താസ നമ്മളനത്തിലാണ് മുഖ്യമന്ത്രിയുടെ മാപ്പപേക്ഷ.
കലാപത്തിൽ നൂറുകണക്കിനുപേർ കൊല്ലപ്പെടുകയും ആയിരങ്ങൾ പലായനം ചെയ്യുകയും സർക്കാരിനെതിരേ അതിനിശിത വിമർശനം ഉയരുകയും ചെയ്തിരിക്കെയാണ് പുതു വത്സരപ്പിറവിയിൽ മുഖ്യമന്ത്രിയുടെ ഏറ്റുപറച്ചിൽ. സംസ്ഥാനത്ത് കലാപങ്ങൾ ആരംഭിച്ചശേഷം ഇതാദ്യമായാണ് ബിരേൻ സിങ് സംഘർഷങ്ങളെ തള്ളിപ്പറഞ്ഞതും മാപ്പപേക്ഷിക്കുന്നതും.
കലാപം അടിച്ചമർത്തുന്ന തിൽ പരാജയപ്പെടുകയും അക്രമികളിൽ ഒരുവിഭാഗത്തോട് കൂറുപുലർത്തുന്നതായി ആക്ഷേപം ഉരുകയും ചെയ്ത ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബി. ജെ.പി എം.എൽ.എമാർ തന്നെ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെയും ദേശീയ തലത്തിലെയും പ്രതിപക്ഷ കക്ഷികളുടെ ശക്തമായ സമ്മർദം ഉണ്ടായതോടെയാണ് ബിരേൻ സിങ്ങിൻ്റെ ഖേദപ്രകടനം.
ആയിരങ്ങളാണ് മണിപ്പൂരിൽനിന്ന് പലായനം ചെയ്തത്. നൂറുകണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിൽ നടന്നത്. ഇതിൽ നിന്നെല്ലാം മോചനം നേടുമെന്നും പുതിയ വർഷത്തിൽ സമാധാനം തിരിച്ചു കൊണ്ടുവരുമെന്നും ബിരേൻ സിങ് പ്രത്യാശ പ്രകടിപിച്ചു.
വംശീയ ആക്രമങ്ങൾ തുട ങ്ങിയതു മുതൽ മെയ്തി വിഭാഗക്കാർക്കൊപ്പം നിലകൊണ്ട് സർക്കാർ സംവിധാനങ്ങൾ കുക്കി ഗോത്ര വംശക്കാരെ കടന്നാക്രമിക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ 14 മാസത്തിലേറെയായി സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ് മണിപ്പൂർ. ഇപ്പോഴും സംഘർഷം തുടരുന്ന സംസ്ഥാനത്ത് സ്ഥിതിഗ തികൾ ശാന്തമല്ല.
Discussion about this post