മണിപ്പുരിൽ ഏറ്റുമുട്ടലിൽ കുക്കി വിഭാഗത്തിൽപ്പെട്ട 11 പേർ മരിച്ചു. സി.ആർ.പി.എഫ്. ജവാന് പരിക്കേറ്റെന്നും നാട്ടുകാരായ അഞ്ചുപേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. ജവാനെ അസമിലെ സിൽച്ചർ മെഡിക്കൽകോളേജിലേക്ക് ആകാശമാർഗം മാറ്റി. തിങ്കളാഴ്ച്ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സി.ആർ.പി.എഫ്. പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സി.ആർ.പി.എഫ് അറിയിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിനു ശേഷം പത്ത് മൃതദേഹങ്ങൾ കിട്ടിയെന്നും എ.കെ. 47 അടക്കം വൻ ആയുധശേഖരം പിടിച്ചെടുത്തെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജിരിബാമിലെ സൈരാണിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ അധ്യാപിക സൊസാങ്കിം മാറി(31)നെ വെടിവച്ചുകൊന്ന് മൃതദേഹം ചുട്ടെരിച്ചതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. കഴിഞ്ഞദിവസം ബിഷപുരിൽ മെയ്തി വിഭാഗക്കാരിയായ സ്ത്രീയും വെടിയേറ്റുമരിച്ചു
Discussion about this post