നിയമപരമായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്നും സ്വത്തിൻമേലുള്ള പൗരൻമാരുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും സുപ്രിംകോടതി.
നിയമത്തിൻ്റെ അധികാരം വഴിയല്ലാതെ പൗരന്റെയും സ്ഥാപനങ്ങളുടെയും സ്വത്ത് അപഹരിക്കരുതെന്ന് ഭരണഘടനയുടെ 300 എ വകുപ്പ് പറയുന്നതായും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ബംഗളൂരു – മൈസൂരു വ്യവസായ ഇടനാഴി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
നിയമപരമായ മാർഗത്തിലൂടെയല്ലാതെ ഭൂമിയേറ്റെടുക്കരുതെന്നാണ് ഭരണഘടനയുടെ 300 എ വകുപ്പ് പറയുന്നത്. സ്വത്തിൻമേലുള്ള അവകാശം മൗലികാവകാശമല്ലെങ്കിലും 300 എയുടെ വ്യവസ്ഥകൾ കണക്കിലെടുക്കുമ്പോൾ അതു ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് നഷ്ടപ്പെടുത്താൻ കഴിയില്ല. ഭരണഘടനയുടെ 142 പ്രകാരം 2019 ഏപ്രിൽ 22ലെ വിപണിവിലയുടെ അടിസ്ഥാനത്തിൽ ഉടമകൾക്ക് നഷ്ടപരിഹാരം നിർ ണയിക്കാനും സുപ്രിംകോടതി നിർദേശം നൽകി.
Discussion about this post