പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ പി.സരിന് മറുകണ്ടം ചാടി. ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും പാലക്കാടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് സരിന് ഉയര്‍ത്തിയത്. സി.പി.എം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുമെന്നും സരിന് സൂചന നല്കി.
ബി.ജെ.പിയോട് മൃദുസമീപനമാണ് വി.ഡി.സതീശന്. സി.പി.എം. വിരുദ്ധത അടിച്ചേല്‍പ്പിക്കാനാണ് സതീശന് ശ്രമിക്കുന്നത്. വി.ഡി.സതീശന് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യുകയാണ്. താന്‍ പോരിമയും ധിക്കാരവും ധാര്‍ഷ്ട്യവും മാത്രമാണ് വി ഡി സതീശന്. മറ്റ് പ്രവര്‍ത്തകരോട് ബഹുമാനത്തോടെയല്ല പ്രതിപക്ഷനേതാവ് പെരുമാറുന്നത്. രാജാവിനെപ്പോലെയാണ് സതീശന്റെ പെരുമാറ്റം. താനാണ് എല്ലാമെന്നാണ് സതീശന്റെ ധാരണ. സതീശന് പ്രതിപക്ഷനേതാവായത് അട്ടിമറിയിലൂടെയാണെന്നും ആ കഥ അന്വേഷിക്കണം. സാധാരണ പ്രവര്‍ത്തകരെ നേതൃത്വം പറഞ്ഞു പറ്റിക്കുന്നു. സ്ഥാനാര്‍ഥിത്വത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ചര്‍ച്ച ചെയ്യണം. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകര്‍ന്നുവെന്നും സരിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post