ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പുള്ള 38 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഒപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ നാന്ദേദ് ലോക്സഭാ മണ്ഡലത്തിലും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
288 നിയമസഭാ സീറ്റുള്ള മഹാരാഷ്ട്രയിൽ എൻ.സി.പിയും ശിവസേനയും കോൺഗ്ര സും ഉൾപ്പെട്ട മഹാവികാസ് അഘാഡിയും ബി.ജെ.പിയും ശിവസേനാ ഷിൻഡെ പക്ഷ വും എൻ.സി.പി അജിത്ത് പവാർ പക്ഷവും ഉൾപ്പെട്ട മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം.
81 നിയമസഭാ സീറ്റുള്ള ജാർഖണ്ഡിൽ നവംബർ 13ന് ഒന്നാം ഘട്ടത്തിൽ 43 സീറ്റിലേക്ക് വോട്ടെടുപ്പ് നടന്നിരുന്നു. ജെ.എം.എം. മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും തമ്മിലാണ് പ്രധാന മത്സരം.












Discussion about this post