മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന മഹായുതിക്കും ജാർഖണ്ഡിൽ ജെ.എം.എമ്മും കോൺഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യത്തിനും തുടർ ഭരണം. മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റുകളിൽ 236ഉം നേടി ആധികാരിക വിജയമാണ് മഹായുതി നേടിയത്. മഹാവികാസ് അഘാഡി സഖ്യം 48 സീറ്റിലൊതുങ്ങി. മഹായുതിയിൽ ബി.ജെ.പിക്ക് മാത്രം 133 സീറ്റുകൾ ലഭിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനക്ക് 57ഉം അജിത് പവാറിന്റെ എൻ.സി.പിക്ക് 42 ഉം സീറ്റുകൾ ലഭിച്ചു.
മഹാവികാസ് അഘാഡി സഖ്യത്തിലെ 48ൽ 20ഉം ഉദ്ധവ് താക്കറെ വിഭാഗം ശിവസേന യാണ് നേടിയത്. മുൻ മുഖ്യമന്ത്രി ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പിയുടെ നേട്ടം ഒമ്പതിലൊതുങ്ങി. കോൺഗ്രസിന് 15 സീറ്റുകളും ലഭിച്ചു. സമാജ് വാദി പാർട്ടിക്ക് രണ്ടു സീറ്റ് ലഭിച്ചപ്പോൾ സി.പി.എമ്മിനും പി.എ.ഡബ്ലു.പി.ഐക്കും ഓരോ സീറ്റ് വീതവും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചു.
മഹാരാഷ്ട്രയിൽ 26.7 ശതമാനം വോട്ടുവിഹിതമാണ് ബി.ജെ.പി നേടിയത്. ഝാർഖണ്ഡിൽ ജെ.എം.എമ്മിന് 23.4 ശതമാനവും കോൺഗ്രസിന് 15.5 ശതമാനവും വോട്ടു വിഹിതം ലഭിച്ചു. ബി.ജെ.പി 33.1 ശതമാനം വോട്ടുവിഹിതവും നേടി.
Discussion about this post