സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ കുതിപ്പ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 200 സീറ്റും കടന്നാണ് ബി.ജെ.പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ ലീഡുനിലയിൽ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകൾ പ്രകാരം ബി.ജെ.പി.യുടെ കരുത്തിൽ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതിൽ 125 സീറ്റുകളിൽ ബി.ജെ.പി.യ്ക്കാണ് ലീഡ്. ശിവസേന ഏകനാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എൻ.സി.പി. അജിത് പവാർ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്.
തീർത്തും മങ്ങിയതായിരുന്നു മഹാവികാസ് അഘാഡിയുടെ പ്രകടനം. ആദ്യമണിക്കൂറുകളിൽ വെറും 60 സീറ്റുകളിൽ മാത്രമാണ് മഹാവികാസ് അഘാഡിയുടെ മുന്നേറ്റം. കോൺഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എൻ.സി.പി. ശരദ് പവാർ 12 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഝാര്‍ഖണ്ഡില്‍ ഇരുമുന്നണികളും ലീഡ് നിലയുടെ കാര്യത്തിൽ മാറി മാറി മുന്നിലേത്തുകയാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം 48 സീറ്റിൽ ‘ഇന്ത്യ’ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബി.ജെ.പി സഖ്യം 26 സീറ്റിലാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എ.ഡി.എ വിജയിക്കുമെന്നായിരുന്നു പ്രവചനം.
Discussion about this post