ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം മാറ്റി ജനങ്ങളോടൊപ്പമുള്ള ചിത്രമിട്ട് പി.വി. അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു ഫെയ്‌സ്ബുക്കില്‍ അന്‍വറിന്റെ കവര്‍ചിത്രം. ഈ ചിത്രം ഒഴിവാക്കി ഇപ്പോള്‍ ജനങ്ങളോടൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയ പി.വി.അന്‍വറിനെ കഴിഞ്ഞ ദിവസം സുദീര്‍ഘമായ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്നെ സി.പി.എമ്മും ഔദ്യോഗികമായി അന്‍വറിനെതിരെ രംഗത്തെത്തുകയുണ്ടായി. മാത്രമല്ല വിവിധ നേതാക്കളും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം ഉള്‍പ്പെടെയുള്ളവരെ ഇറക്കി അന്‍വറിനെതിരേ പ്രതികരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്‍വര്‍ സമൂഹമാധ്യമത്തിലെ കവര്‍ചിത്രം മാറ്റി പ്രതിഷേധിച്ചിരിക്കുന്നത്.
Discussion about this post