മുന്‍ ഭാര്യയുടെ പരാതിയില്‍ നടന് ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കടവന്ത്ര പൊലീസിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതിയെയും മകളെയും ഇയാള്‍ ശല്യം ചെയ്യുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
മുന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന് ബാല പറയുന്നു. എന്നിട്ടും ഇപ്പോള്‍ അറസ്റ്റു ചെയ്തെന്ന് മനസ്സിലാകുന്നില്ലെന്നും പൊലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ബാലയുടെ പ്രതികരിച്ചു.
ബാലയുടെ മാനേജര്‍ രാജേഷും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ബാലയെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ടട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post