മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ ഒക്ടോബർ 25 വരെ നീട്ടി. മുൻഗണനാ പട്ടികയിലുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാൻ രണ്ടുമാസംകൂടി അനു വദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് ഇ.കെ. വിജയന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു.
മസ്റ്ററിങ്ങിന്റെ രണ്ടാംഘട്ടത്തിൽ, റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടു കളിൽ നേരിട്ടെത്തി ഐറിസ് സ്ലാനർ ഉപയോഗിച്ച് അപ്ഡേഷൻ നടത്തും.
Discussion about this post