മുൻ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്‌ധനും റിസർവർ ബാങ്ക് ഗവർണറുമായിരുന്ന ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വർധക്യസഹജ അസുഖങ്ങളെത്തുടർന്ന് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. രാത്രി എട്ടു മണിയോടുകൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഴ്ചകളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുവരികയായിരുന്നു.
യു.പി.എ. മുന്നണിയുടെ ഭാഗമായി ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 നാണ് ഡോ. മൻമോഹൻ സിങ് ചുമതലയേറ്റത്. 2009ൽ യു.പി.എ സർക്കാർ വീണ്ടും അധികാ രത്തിലേറിയതോടെ 2014 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടർന്നു. ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയാണ്.
1991 മുതൽ 1996 വരെ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ മാറ്റി മറിച്ചു. 1991 ൽ രാജ്യസഭയിലേക്കെത്തിയ അദ്ദേ ഹം അനാരോഗ്യം മൂലം ഈ വർഷം ഏപ്രിലിലാണ് രാജ്യസഭയിൽനിന്ന് രാജിവച്ചത്. 1998 മുതൽ 2004 വരെ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയി വാൾ ജിലയിൽപ്പെട്ട ഗാഹ് ഗ്രാമത്തിൽ 1932 സെപ്റ്റംബർ 20നാണ് ഗ്രീമുഖി സിങ്, അമത് കൗർ ദമ്പതികളുടെ മകനായി മൻമോഹൻ സിങ് ജനിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ സിങ്ങിൻ്റെ കുടുംബം അമൃത്സറിലേക്ക് മാറുകയായിരുന്നു.
ബിരുദവും ബിരുദാനന്തരബിരുദവും പഞ്ചാബ് സർവകലാശാലയിൽ റാങ്കോടെയാണ് പൂർത്തിയാക്കി വിശ്വപ്രശസ്ത കേംബ്രിഡ്ജ് സർവകലാശാലയിലും ഓക്സ്‌ഫോർഡിലും ഉപരിപഠനവും ഡോക്ടറേറ്റും മൻമോഹൻ സിങ് നേ1 ടി. 971ൽ വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്‌ടാവ്, 1972ൽ ധനമന്ത്രാലയത്തിൽ മുഖ്യ ഉപദേഷ്‌ടാവ്, 1982 മുതൽ 85 വരെ റിസർവ് ബാങ്ക് ഗവർണർ, 1987 മുതൽ 90 വരെ ജനീവയിലെ സൗത്ത് കമ്മിഷൻ്റെ സെക്രട്ടറി ജനറൽ പദവികളിലിരുന്ന ശേഷമാണ് രാഷ്ട്രീയത്തിലെ ത്തിയത്. രാജ്യത്തിൻ്റെ വിദേശനാണ്യശേഖരം മെലിഞ്ഞുണങ്ങിയ കാലത്താണ് ഡോ. മൻമോഹനെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയേൽപ്പിക്കു ന്നത്. 1991ലെ സിങ്ങിന്റെ ബജറ്റ് ഇന്ത്യയുടെ വളർ ച്ചയുടെ ഘട്ടത്തിലെ വഴിത്തിരിവാകുകയായിരുന്നു.
ഗ്രന്ഥകാരിയും ചരിത്ര അധ്യാപികയുമായ ഗുർ ശരൺ കൗർ ആണ് ഭാര്യ. മക്കൾ: ചരിത്രകാരി ഉപേന്ദ്ര സിങ്, എഴുത്തുകാരി ദമൻ സിങ്, മനുഷ്യാവകാശ അഭിഭാഷക അമൃത് സിങ്.
Discussion about this post