അന്തരിച്ച മുൻ പ്രധാനമന്ത്രി മൻ മോഹൻ സിങ്ങിന് ഇന്ന് രാജ്യം വിടനൽകും. ശനിയാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം വിലാ പയാത്രയായി നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. 11.45 ന് പൂർണ ദേശീയബ ഹുമതികളോടെ സംസ്കാരം നടക്കും.
മോത്തിലാൽ നെഹ്റു റോഡിലെ വസതിയിൽ പൊതുദർശനത്തിനുവച്ച മൻമോഹൻ സിങ്ങിൻ്റെ മൃതദേഹത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്ര പതി ജഗ്ദീപ് ധൻഖർ, പ്രധാനമ ന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാ ന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ജനുവരി ഒന്ന് വരെ ഒരാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അർധദിന അവധി നൽകി. രാജ്യത്തിനകത്തും പുറത്തുമുള്ള സർക്കാർ സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാഷ്ട്രപതി ഭവനിൽ ശനിയാഴ്‌ചത്തെ ചേഞ്ച് ഓഫ് ഗാർഡ് സെറിമണി മാറ്റിവച്ചു. സംസ്ഥാനത്ത് എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി പൊതുഭര ണവകുപ്പ് ഉത്തരവിറക്കി.
Discussion about this post