മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് രാജ്യം വിടനൽകിയതിനു പിന്നാലെ സ്മാരകത്തിന്റെ പേരിൽ വിവാദം ശക്തമായി. പ്രത്യേകസ്ഥലം അനുവദിക്കാതെ നിഗംബോധ് ഘട്ടിൽ മൃതദേ ഹം സംസ്കരിച്ചത് അനീതിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു. മുൻ പ്രധാനമന്ത്രിമാർ അന്തരിച്ചാൽ ബഹുമാനസൂചകമായി സംസ്കാരസ്ഥലങ്ങൾ അനുവദിക്കാറുണ്ട്. നിഗംബോധ് ഘട്ടിൽ സംസ്കരിച്ച് സർക്കാർ അദ്ദേഹത്തെ പൂർണമായും അവഹേളിച്ചതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ബി.ജെ.പി. കോൺഗ്രസിന്റെ തരംതാഴ്ന്ന രാഷ്ട്രീയക്കളി അപമാനകരമാണെന്ന് പ്രതികരിച്ചു. സ്മാരകം നിർമിക്കാൻ നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാർ കോൺഗ്രസിനും മൻമോഹൻ സിങ്ങിന്റെ കുടുംബത്തിനും കത്ത് നൽകിയിരുന്നതായി ബി.ജെ.പി എം.പി സംബിത് പാത്ര പറഞ്ഞു.
സംസ്കാരത്തിനായി പ്രത്യേകസ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യ ക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും നിഗംബോധ്ഘട്ടിൽ സംസ്കാരത്തിനുള്ള സജ്ജീകരണമൊരുക്കിയതായി വെള്ളിയാ ഴ്ച രാത്രി സർക്കാർ വാർത്താക്കുറിപ്പിറക്കി. ഇതോടെ, സിങ്ങിനെ കരുതിക്കൂട്ടി അവഹേളിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് കോൺഗ്രസ് നേതാക്കൾ കു റ്റപ്പെടുത്തി. സംഭവം വിവാദമായതോടെ രാത്രി വൈകി സർക്കാർ വിശദീകരണം പുറത്തിറക്കി.
‘സ്മാരകത്തിന് സ്ഥലം അനു വദിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. ട്രസ്റ്റ് ഉണ്ടാക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കണം. ആ സമയത്തിനുള്ളിൽ സംസ്കാരവും മറ്റ് ഔദ്യോഗിക ചടങ്ങുകളും നടക്കട്ടെയെന്നും നിലപാട് വ്യക്തമാക്കി യിട്ടുണ്ട്’- എന്നുമായിരുന്നു വിശദീകരണം.
എന്നാൽ ഈ വിശദീകരണത്തിൽ കോൺഗ്രസ് തൃപ്തരായിട്ടില്ല. മുൻ പ്രധാനമന്ത്രിയെ ബി.ജെ.പി. സർക്കാർ അവഹേളിച്ചെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.
Discussion about this post