അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയത്തോട് കൂടുതൽ അടുത്ത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. 247 ഇലക്ടറൽ കോളേജ് വോട്ടുകൾ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. 210 വോട്ടുകൾ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് നേടാൻ കഴിഞ്ഞത്. യു.എസിന്റെ പ്രസിഡന്റ് പദത്തിലെത്താൻ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാർട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികൾ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 23 സംസ്ഥാനങ്ങൾ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങൾ മാത്രമേ കമലയ്ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോർട്ടുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ നിർണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നെവാദ, നോർത്ത് കരോലിന, വിസ്കോൻസിൻ) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്.
Discussion about this post