യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ. 7.5 കോടി വോട്ടർമാർ ഇതിനകം വോട്ടുചെയ്തെങ്കിലും നാളെയാണ് ശേഷിക്കുന്നവരും വോട്ടു രേഖപ്പെടുത്തുക. ഒരുവർഷത്തോളം നീണ്ടു നിൽക്കുന്ന പ്ര ക്രിയയാണ് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
നവംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് പൊതുവോട്ടെടുപ്പ് നടക്കാറുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസും തമ്മിലാണ് മത്സരം. കഴി ഞ്ഞയാഴ്ച വരെ മുന്നിട്ടുനിന്നിരു ന്ന കമലാഹാരിസിനെ പിന്തള്ളി ഡൊണാൾഡ് ട്രംപ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നുവെന്നാണ് അവസാനഘട്ട സർവേഫലങ്ങൾ വ്യക്തമാ ക്കുന്നത്.
ഫലം നിർണയിക്കുന്ന സ്വിംഗ് സംസ്ഥാനമായ പെൻസിൽവാനിയയിലാണ് ഇന്നലെ ട്രംപ് പ്രചാരണം നയിച്ചത്. മറ്റു സ്വിംഗ് സംസ്ഥാനങ്ങളായ നോർത്ത് കരോലിനയിലും ജോർജിയയിലും ട്രംപ് ഇന്ന് പ്രചാരണം നടത്തും. ഇവിടങ്ങളിൽ വിജയം ഉറപ്പിക്കുകയാണ് ലക്ഷ്യം. പെൻസിൽവാനിയ 19 ഇലക്ടറൽ വോട്ടുള്ള സംസ്ഥാനമാണ്.
മിഷിഗണിലായിരുന്നു കമലാ ഹാരിസിന്റെ ഇന്നലത്തെ പ്രചാരണം. മിഷിഗൺ 15 ഇലക്ടറൽ വോട്ടുള്ള സംസ്ഥാനമാണ്. ട്രംപ് പ്രചാരണത്തിനെത്തുന്ന സംസ്ഥാനങ്ങളിൽ കമലയ്ക്ക് വേണ്ടി ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും രംഗത്തെത്തും.
Discussion about this post