ഉത്തർപ്രദേശില സാംഭാൽ ജില്ലയിലെ ഷാഹി ജുമാമസ്ജിദ് സർവേയ്ക്കെതിരേ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവയ്പ്. പ്രദേശവാസികളായ മൂന്നുപേർ കൊല്ലപ്പെട്ടു. നദീം അഹമ്മദ്, ബിലാൽ അൻസാരി, നുമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷത്തിനിടെ നിരവധി പൊലീസ് വാഹനങ്ങൾക്ക് തീയിട്ടതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
ഞായറാഴ്ച രാവിലെ ആറോടെ അഭിഭാഷക കമ്മിഷനും ഉദ്യോഗസ്ഥ സംഘവും സർവേക്ക് എത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. സ്ഥലത്തെത്തിയ ഒരു വിഭാഗം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതോട പ്രദേശവാസികൾ പ്രതിഷേധിച്ചു. തുടർന്ന് പൊലിസ് മസ്ജിദ് പരിസരത്ത് തമ്പടിച്ച വിശ്വാസികളെ അടിച്ചോടിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. അതേസമയം, പ്രതിഷേധ ക്കാർക്കുനേരെ വെടിവച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, പൊലീസ് വെടിവയ്ക്കുന്നതിന്റെയും പ്രതിഷേധക്കാർക്കുനേരെ കല്ലെറിയുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചു.
അതിനിടെ, മസ്ജിദ് പരിസരത്ത് നിൽക്കുകയായിരുന്ന സ്ത്രീകളു ൾപ്പെടെയുള്ള നിരവധിപേരെ സം ഘർഷത്തിൻ്റെ പേരിൽ പൊലിസ് കസ്റ്റഡിയിലെടുത്തതായി പരാതിയുണ്ട്.
ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടക്കുന്നതിനിടെ അഭിഭാഷക കമ്മിഷൻ സർവേ നടപടി പൂർത്തിയാക്കിയതായി അറിയിച്ചു.
Discussion about this post