തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യൻ കസ്റ്റഡിൽ. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസുമായി ബന്ധപ്പെട്ട് അമ്മാവൻ ഹരികുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നുണ്ട്. മൊഴികളിലെ വൈരുധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിന് പല ഉപദേശങ്ങളും നൽകിയത് ജോത്സ്യനാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഇതിനിടെ കുടുംബത്തിന് വലിയ തോതിൽ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരിൽനിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പൊലീസ് സ്ഥരീകരിക്കുന്നു.
കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാണ്. കുട്ടിയുടെ മുത്തശ്ശിയിൽ നിന്നും സഹോദരി പൂർണേന്ദുവിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്.
നിലവിവിൽ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ കൂടുതൽ ചോദ്യം ചെയ്യാനും പൊലീസ് നീക്കമുണ്ട്.
ബാലരാമപുരം കോട്ടുകാൽക്കോണം വാറുവിളാകത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതിമാരുടെ മകളെ വ്യാഴാഴ്ച രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വെളുപ്പിനാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതു അതിരാവിലെ അയൽക്കാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകളോളം പ്രദേശത്താകെ തിരഞ്ഞു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തി വീട്ടുമുറ്റത്തെ കിണർ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ചെയ്തപ്പോൾ ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ കുറ്റം സമ്മതിക്കുകയായിരുന്നു.
Discussion about this post