വ്യവസായ രംഗത്തുകൂടി ഇന്ത്യയെ കൈ പിടിച്ചു നടത്തിയ നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു അന്ത്യം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തിയ അദ്ദേഹം തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു.
ജെ.ആർ.ഡി. ടാറ്റയുടെ ദത്തു പുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിൻ്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീ ഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്സിൻ്റെ പഴയരൂപമായ ടെൽ കോയിൽ ട്രെയിനിയായി.
1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തു ടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമ രിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മി സ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇട ക്കാല ചെയർമാനായി വീണ്ടുമെത്തി. 2017- ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കു ന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവി വാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Discussion about this post