ഡൽഹി മുൻ ഗതാഗത മന്ത്രിയും ആം ആദ് മി പാർടി(എ.എ.പി) മുതിർന്ന നേതാവുമായിരുന്ന കൈലാഷ് ഗെലോട്ട് ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവയുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പിയിൽ ചേർന്നത്.
“അദ്ദേഹം സ്വതന്ത്രനാണ്, അയാൾക്ക് എവിടെ വേണമെങ്കിലും പോകാം” എന്ന് കൈലാഷ് ഗെലോട്ട് ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് എ.എ.പി കൺവീനർ അരവിന്ദ് കെജ് രിവാൾ അഭിപ്രായപ്പെട്ടു.
കൈലാഷ് ഗെലൊട്ടിൻ്റെ രാജിയിൽ ബി.ജെ.പിക്കെതിരെ എ.എ.പി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഗെലൊട്ടിനൂ കുടുംബത്തിനുമെതിരായ ഇ.ഡി, സി.ബി.ഐ. അന്വേഷണങ്ങൾക്കിടയിൽ ജയിൽവാസം ഒഴിവാക്കാനാണ് അദ്ദേഹം ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് എ.എ.പി വക്താവ് പ്രിയങ്ക കക്കർ അഭിപ്രായപ്പെട്ടു. ഇ.ഡി-സി.ബി.ഐ റെയ്‌ഡുകൾ നടത്തി ഗെലോട്ടിൽ സമ്മർദ്ദം സൃഷ്ടിച്ചുവെന്നും ഇപ്പോൾ ബി.ജെ.പി നൽകിയ തിരക്കഥ അനുസരിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പാണ് മോദി വാഷിംഗ് മെഷീൻ സജീവമായത്. ഇപ്പോൾ ഈ യന്ത്രം വഴി നിരവധി പ്രവർത്തകരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ സ്വഭാവം ഇതാണ്, അവർ ആരുടെയെങ്കിലും സ്വത്ത് റെയ്ഡ് ചെയ്യാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ അഴിമതി ആരോപിച്ച് പത്രസമ്മേളനങ്ങൾ നടത്തും. എന്നിട്ട് ആ വ്യക്തി ബി.ജെ.പിയിൽ ചേർന്നയുടൻ എല്ലാ ആരോപണങ്ങളും ഒഴിവാക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.
Discussion about this post