കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്‌തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ് ചടങ്ങുകൾ നടന്നത്.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഗാർഡ് ഒഫ് ഓണർ ചടങ്ങുകളും രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ. മന്ത്രിമാർ. ചീഫ് സെക്രട്ടറി, ഡി.ജി.പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായി മാറ്റിയതിനെ തുടർന്ന് ബിഹാർ ഗവർണറായിരുന്ന വിശ്വനാഥ് അർലേക്കറെ കേരള ഗവർണറായി കേന്ദ്രം മാറ്റി നിയമിക്കുകയായിരുന്നു.
ഗോവ സ്‌പീക്കറും മന്ത്രിയുമായി പ്രവർത്തിച്ച അർലേക്കർ ആർ.എസ്.സുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്.
Discussion about this post