മുഖ്യമന്തിമാരിൽ സമ്പത്തിൻ്റെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ളവരിൽ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ മൂന്നാമത്. പിണറായിവിജയനും പശ്ചിമബംഗാൾ ഭരിക്കുന്ന മമതാ ബാനർജിയും ജമ്മുകശ്മീരിലെ ഉമർ അബ്ദുല്ലയുമാണ് ഏറ്റവും കുറവ് ആസ്മി യുള്ളവർ. 15 ലക്ഷം രൂപ മാത്രമുള്ള മമതയാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. തൊട്ട് മുകളിലുള്ള ഉമർ അബ്ദുല്ലയുടെ ആസ്തി 55 ലക്ഷം രൂപയാണ്. 1.18 കോടിയാണ് പിണറായിയുടെ ആസ്തി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രിമാരിലെ അതിസമ്പന്നൻ. 931 കോടിയാണ് നായിഡുവിൻ്റെ ആസ്തി.
സമ്പന്നരിൽ രണ്ടാമത് അരു ണാചൽപ്രദേശിൻ്റെ പേമഖണ്ഡുവാണ്. 332 കോടിയുടെ സ്വത്തുക്കളാണ് പേമ ഖണ്ഡു വിനുള്ളത്. 180 കോടി രൂപയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്. കർണാടകയിലെ സിദ്ധരാമയ്യ ആണ് മൂന്നാമത്. 51 കോടിയുടെ സ്വത്തുള്ള സിദ്ധരാമയ്യക്ക് 23 കോടി രൂപയുടെ ബാധ്യതയുമുണ്ട്. മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടിയാണ്.
ആകെയുള്ള 31 മുഖ്യമന്ത്രിമാരിൽ മമതയും ഡൽഹിയിലെ അതിഷി മെർലീനയും മാത്രമാണ് സ്ത്രീകൾ.
ആകെ എണ്ണത്തിൽ13 പേരിൽ, അതായത് 42 ശതമാനം മുഖ്യമന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പിണറായിക്കെതിരേ രണ്ട് കേസുകൾ മാത്രമാണുള്ളത്.
രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ സം ബന്ധിച്ച് അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലങ്ങളും നാമനിർദേശ പത്രികകളും വിശകലനം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
Discussion about this post