ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും താണനിലയിൽ. അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി തിരിച്ചടി നേരിട്ട് ചൊവ്വാഴ്ച 84.93ലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ 84.89 നിരക്കിലാണ് രൂപ വ്യാപാരം തുടങ്ങിയത്. മുൻദിവസത്തെ അവസാന നിരക്കായ 84.88 ൽനിന്ന് ഒരു പൈസ തുടക്കത്തിൽ നഷ്ടമായി. വ്യാപാരം പുരോഗമിച്ചപ്പോൾ നഷ്ടം അഞ്ച് പൈസയായി വർധിച്ച് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 84.93 ലേക്ക് വീണു. ഒടുവിൽ മുൻ ദിവസത്തെ മൂല്യത്തിൽനിന്ന് രണ്ട് പൈസ നഷ്ടത്തിൽ 84.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
രാജ്യത്തെ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ നവംബറിൽ വ്യാപാരകമ്മി കുത്തനെ വർധിച്ച തും ഓഹരിവിപണിയിലെ തകർച്ചയും ഡോളർ സൂചിക ശക്തിപ്പെടുന്നതുമാണ് പ്രധാനമായും രൂപയ്ക്ക് തിരിച്ചടിയായത്.
Discussion about this post