റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയിൽവേ ട്രാക്കുകളിലും റീൽസുകൾ ചിത്രീകരി ക്കുന്നവർക്കെതിരേ കർശന നടപടിക്കൊരുങ്ങി റെയിവേ. മൊബൈലുകളും ക്യാമറകളും ഉപയോഗിച്ച് അനധികൃതമായി റീലുകൾ ചിത്രീകരിക്കുന്നവർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആർ.പി.എഫിനും റെയിൽവേ പൊലിസിനും നിർദേശം ലഭിച്ചു. സുരക്ഷിതമായ ട്രെയിൻ ഗതാഗതത്തിന് ഭീഷണിയും കോച്ചുകൾക്കും റെയിൽവേ പരിസരത്തെ യാത്രക്കാർക്കും അസൗകര്യവും ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് റെയിൽവേയുടെ മുന്നറിയിപ്പ്.
റെയിൽവേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേ ബോർഡിൻ്റെ ഉത്തരവ്.
ഇത്തരക്കാർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാൻ റെയിൽവെ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post